അനുശോചനം
നമ്മുടെ ഇടവകാംഗവും , സെൻ്റ് ജോൺസ് & സെൻറ് ജോർജ്ജ് പ്രാർത്ഥന ഗ്രൂപ്പ് അംഗങ്ങളായ ശ്രീ. റിഞ്ചു വർഗീസ്, റിൻസു വർഗീസ് എന്നിവരുടെ മാതാവ് ശ്രീമതി. ദിനാമ്മ വർഗ്ഗീസ് (78) മംഗലത്ത് ഹൗസ്, പുന്നമൂട്, കൂടൽ കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു.
ശവസംസ്കാര ശുശ്രൂഷ, 2026 മെയ് 9 ശനി രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം, കൂടൽ സെൻ്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവക ദൈവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും,
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക, കുവൈറ്റ്